കൊച്ചി: സിനിമാപ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരുന്ന ബിഗ് ബഡ്ജറ്റ് ആക്ഷൻ ചിത്രം ‘വരവ്’ തിയേറ്ററുകളിലേക്ക് എത്തുന്നു. ചിത്രത്തിന്റെ ഒഫീഷ്യൽ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തുവിട്ടു.
റിലീസുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന എല്ലാ അനിശ്ചിതത്വങ്ങൾക്കും വിരാമമിട്ടുകൊണ്ട്, ചിത്രം ജൂലൈ 16-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.
മലയാള സിനിമയിലെ മാസ്സ് ചിത്രങ്ങളുടെ അമരക്കാരൻ ഷാജി കൈലാസും കരുത്തുറ്റ അഭിനയശൈലി കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന ജോജു ജോർജും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടിയുണ്ട് ‘വരവ്’-ന്.
ഒരു പക്കാ റിയലിസ്റ്റിക് റിവഞ്ച് ആക്ഷൻ ത്രില്ലറായി ഒരുങ്ങുന്ന ‘വരവ്’ ആക്ഷൻ പ്രേമികൾക്ക് തിയേറ്ററുകളിൽ ഒരു ദൃശ്യവിരുന്ന് തന്നെയായിരിക്കും സമ്മാനിക്കുക. ചിത്രത്തിൽ ആകെ എട്ട് വമ്പൻ ആക്ഷൻ രംഗങ്ങളാണുള്ളത്. ഈ എട്ട് ഫൈറ്റ് സീനുകളും ഒരുക്കിയിരിക്കുന്നത് എട്ട് വ്യത്യസ്ത ആക്ഷൻ കൊറിയോഗ്രാഫർമാരാണ് എന്നതാണ്.


