കൊച്ചി: സൈജു കുറുപ്പിനെ നായകനാക്കി കൃഷ്ണദാസ് മുരളി എഴുതി സംവിധാനം ചെയ്ത ‘ഭരതനാട്യം’ എന്ന ചിത്രത്തിന് മൂന്നാംഭാഗം ഒരുങ്ങുന്നു. ‘ഭരതനാട്യം 3: രാസലീല’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം വലിയ ക്യാൻവാസിലാണ് അണിയറയിൽ ഒരുങ്ങുന്നത്.
ആദ്യ ഭാഗത്തിന്റെ വൻ വിജയത്തിന് ശേഷം തിയേറ്ററുകളിലെത്തിയ ‘ഭരതനാട്യം 2: മോഹിനിയാട്ടം’ ബോക്സ് ഓഫീസിൽ മികച്ച പ്രതികരണമാണ് നേടിയത്. ഈ വിജയത്തുടർച്ചയ്ക്ക് പിന്നാലെയാണ് ഇപ്പോൾ ചിത്രത്തിന്റെ മൂന്നാംഭാഗം ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്.
സൈജു കുറുപ്പ് എന്റർടെയ്ൻമെന്റ്‌സ്, തോമസ് തിരുവല്ല ഫിലിംസ് എന്നിവയുടെ ബാനറിൽ ലിനി മറിയം ഡേവിഡും അനുപമ ബി. നമ്പ്യാരും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.


