‘നെടുങ്കണ്ടം മിറാക്കിൾ’ പ്രഖ്യാപിച്ചു

3 July 2026
‘നെടുങ്കണ്ടം മിറാക്കിൾ’ പ്രഖ്യാപിച്ചു

കൊച്ചി: മലയാള സിനിമാ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ആ സ്വപ്ന കൂട്ടുകെട്ട് ഒടുവിൽ യാഥാർത്ഥ്യമാകുന്നു.മോഹൻലാലിനെ നായകനാക്കി ദിലീഷ് പോത്തൻ ഒരുക്കുന്ന പുതിയ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചു.

‘നെടുങ്കണ്ടം മിറാക്കിൾ’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സിനിമയുടെ ടൈറ്റിൽ പോസ്റ്ററും ആകാംക്ഷയുണർത്തുന്ന അനൗൺസ്മെന്റ് വീഡിയോയും അണിയറപ്രവർത്തകർ പുറത്തുവിട്ടു. ഇതാദ്യമായാണ് ദിലീഷ് പോത്തൻ മോഹൻലാലിനെ നായകനാക്കി ഒരു ചിത്രമൊരുക്കുന്നത്.

മികച്ച വിജയങ്ങൾ സമ്മാനിച്ചിട്ടുള്ള ശ്യാം പുഷ്‌ക്കരനും പോൾസൺ സ്‌കറിയയും ചേർന്നാണ് ഈ ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ജോൺ മേരി ക്രിയേറ്റീവിന്റെ ബാനറിൽ അച്ചു ബേബി ജോൺ ആണ് സിനിമ നിർമ്മിക്കുന്നത്.

ഭാവന റിലീസ് തിയേറ്ററുകളിൽ എത്തിക്കുന്ന ‘നെടുങ്കണ്ടം മിറാക്കിളിന്റെ’ ചിത്രീകരണം തിരുവനന്തപുരം, ഇടുക്കി, ചെന്നൈ എന്നിവിടങ്ങളിലായി പൂർത്തിയാകും.