സൂപ്പർ ഹിറ്റ് മമ്മൂട്ടി ചിത്രമായ ‘റോഷാക്കി’ന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ഐ നോബഡി’ (I, Nobody) ജൂലൈ 9-ന് തിയറ്ററുകളിലേക്ക് എത്തും.
മലയാള സിനിമയിലെ ജനപ്രിയ കോമ്പോകളിലൊന്നായ പൃഥ്വിരാജ് സുകുമാരനും പാർവതി തിരുവോത്തും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയോടെയാണ് സിനിമ പ്രേക്ഷകരിലേക്ക് എത്തുന്നത്.
എന്ന് നിന്റെ മൊയ്തീൻ, കൂടെ തുടങ്ങിയ സൂപ്പർഹിറ്റുകൾക്ക് ശേഷം പൃഥ്വിരാജും പാർവതിയും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി ‘ഐ,നോബഡി’ക്കുണ്ട്.
ബാങ്ക് മോഷണത്തെ ചുറ്റിപ്പറ്റി നടക്കുന്ന ഒരു കിടിലൻ ഹീസ്റ്റ് ഴോണറിലാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് നിലവിൽ ട്രെൻഡിങ്ങിൽ തുടരുന്ന ട്രെയ്‌ലർ നൽകുന്ന സൂചന.
പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും ഇ4 എക്സ്പെരിമെന്റസിന്റെയും ബാനറിൽ സുപ്രിയ മേനോൻ, മുകേഷ് ആർ. മേത്ത, സി.വി. സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.


