ന്യൂഡൽഹി: നീറ്റ് പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട് ആവർത്തിച്ചുണ്ടാകുന്ന ക്രമക്കേടുകളും ചോർച്ചകളും വിമർശിച്ച് സുപ്രീം കോടതി. ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവേ, “ഇത്തരം വീഴ്ചകൾ ഈ രീതിയിൽ തുടർന്നുപോകാൻ അനുവദിക്കാനാവില്ല” എന്ന് വ്യക്തമാക്കി.ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അലോക് അരാദേ എന്നിവരുൾപ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്.
നീറ്റ് പരീക്ഷാ നടത്തിപ്പിലെ പ്രശ്നങ്ങൾ കോടതി അതീവ ഗൗരവത്തോടെയാണ് കാണുന്നത്. വിഷയം വളരെ സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും ബെഞ്ച് വ്യക്തമാക്കി.

