കേന്ദ്ര സർക്കാറുമായുള്ള ചർച്ച വിജയകരം: സമരം അവസാനിപ്പിച്ച് സിജെപി

25 July 2026
കേന്ദ്ര സർക്കാറുമായുള്ള ചർച്ച വിജയകരം: സമരം അവസാനിപ്പിച്ച് സിജെപി

ദില്ലി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെച്ചതോടെ സിജെപി സമരം അവസാനിപ്പിച്ചു. നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ സിജെപിയും പ്രതിപക്ഷവും സമരം ശക്തമാക്കിയതിന് പിന്നാലെയാണ് ഇന്ന് ഉച്ചയോടെ ധർമേന്ദ്ര പ്രധാൻ രാജിവെച്ചത്.

സമരക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്നായ രാജി അംഗീകരിക്കപ്പെട്ടതോടെ കേന്ദ്ര സർക്കാറുമായി നടത്തിയ ചർച്ചയ്‌ക്ക് ശേഷമാണ് സമരം അവസാനിപ്പിച്ചതായി നേതാക്കൾ പ്രഖ്യാപിച്ചത്.

സമരക്കാർക്കെതിരെ ദില്ലിയിലും പുറത്തും രജിസ്റ്റർ ചെയ്ത മുഴുവൻ കേസുകളും പിൻവലിക്കുമെന്നും ഭാവിയിൽ ഇവർക്കെതിരെ യാതൊരുവിധ നടപടികളും ഉണ്ടാകില്ലെന്നും കേന്ദ്രം ഉറപ്പ് നൽകിയിട്ടുണ്ട്.

ചർച്ചയിലെ തീരുമാനങ്ങൾ സംബന്ധിച്ച രേഖാമൂലമുള്ള ഉറപ്പ് ചൊവ്വാഴ്ച നൽകും. കൂടാതെ, നിലവിലെ ചട്ടങ്ങൾ പരിശോധിച്ച് അർഹരായവർക്ക് പരമാവധി നഷ്ടപരിഹാരവും സഹായധനവും അനുവദിക്കുമെന്ന് കേന്ദ്രമന്ത്രി ജെ.പി. നദ്ദ അറിയിച്ചു. നാല് ആഴ്ചകൾക്ക് ശേഷം അടുത്ത ഘട്ട ചർച്ച നടത്താനും തീരുമാനമായിട്ടുണ്ട്.