കൊട്ടിയൂർ പാൽച്ചുരത്തിൽ മണ്ണിടിച്ചിൽ

1 August 2026
കൊട്ടിയൂർ പാൽച്ചുരത്തിൽ മണ്ണിടിച്ചിൽ

കണ്ണൂർ: കനത്ത മഴ തുടരുന്നതിനിടെ കൊട്ടിയൂർ പാൽച്ചുരത്തിൽ മണ്ണിടിച്ചിൽ. ചുരത്തിലെ ചെകുത്താൻ തോടിന് സമീപമാണ് റോഡിലേക്ക് വൻതോതിൽ കല്ലും മണ്ണും ഇടിഞ്ഞുവീണത്. ഇതോടെ ഈ വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു.

പ്രദേശത്ത് ഇനിയും മണ്ണിടിയാനുള്ള സാധ്യത നിലനിൽക്കുന്നതിനാൽ ഇതുവഴിയുള്ള യാത്രക്കാർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.