തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമ പെൻഷനുകൾ അട്ടിമറിക്കാനുള്ള ബോധപൂർവമായ ശ്രമങ്ങളാണ് യു ഡി എഫ് സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.
ക്ഷേമ പെൻഷനുകൾ ഇല്ലാതാക്കാനാണ് യു ഡി എഫ് ഇപ്പോൾ നീക്കം നടത്തുന്നത്. സർക്കാരിന്റെ ഈ നീക്കത്തിനെതിരെ ശക്തമായ പ്രതികരണമുണ്ടാകുമെന്നും ഉടൻ തന്നെ തീരുമാനം പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോൺഗ്രസും യു ഡി എഫും എപ്പോഴും ക്ഷേമ പെൻഷൻ നൽകുന്നതിന് എതിരായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. എന്നാൽ ക്ഷേമ പെൻഷൻ കൃത്യമായി നടപ്പിലാക്കിയതും തുക വർദ്ധിപ്പിച്ചു നൽകിയതും എൽഡിഎഫ് സർക്കാരാണ്.
തീരുമാനം തിരുത്തിയില്ലെങ്കിൽ പെൻഷൻ ഗുണഭോക്താക്കളായ 62 ലക്ഷം പേരെ അണിനിരത്തി പ്രക്ഷോഭം നടത്തുമെന്ന് എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

