ഗുഡ് ഡേ മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന മധുരമീ ജീവിതം എന്ന ചിത്രം ഓഗസ്റ്റ് 14ന് തിയേറ്ററുകളിൽ എത്തുന്നു

10 August 2026
ഗുഡ് ഡേ മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന മധുരമീ ജീവിതം എന്ന ചിത്രം ഓഗസ്റ്റ് 14ന് തിയേറ്ററുകളിൽ എത്തുന്നു

കൊച്ചി: ഗുഡ് ഡേ മൂവീസിന്റെ ബാനറിൽ മാത്യു സ്കറിയ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘മധുരമീ ജീവിതം’ ഓഗസ്റ്റ് 14-ന് തിയേറ്ററുകളിലെത്തുന്നു. ജീവിതത്തിന്റെ സായംസന്ധ്യയിലെ ഒറ്റപ്പെടലും മനുഷ്യബന്ധങ്ങളുടെ ഊഷ്മളതയും പ്രമേയമാക്കുന്ന ഒരു ഫാമിലി റൊമാന്റിക് ഡ്രാമയാണ് ഈ ചിത്രം.

സിദ്ദീഖിന്റെ കരിയറിലെ 351-ാമത് ചിത്രം എന്ന പ്രത്യേകതയും ‘മധുരമീ ജീവിതത്തി’നുണ്ട്. റിട്ടയേർഡ് ബാങ്ക് മാനേജരായ ‘ചന്തുമേനോൻ’ എന്ന കേന്ദ്ര കഥാപാത്രമായാണ് സിദ്ദീഖ് ചിത്രത്തിൽ വേഷമിടുന്നത്. അധ്യാപികയായ ‘മാധവി’ എന്ന കഥാപാത്രമായി വിനയ പ്രസാദും അദ്ദേഹത്തോടൊപ്പം സ്ക്രീനിലെത്തുന്നു.

ശ്രീലാൽ പ്രകാശൻ ആണ് ചിത്രത്തിന്റെ രചനയും നിർമ്മാണവും നിർവഹിച്ചിരിക്കുന്നത്. ഡോ. ശ്രീകുമാർ ജെ, ശ്രീശൻ പ്രകാശൻ എന്നിവരാണ് സഹനിർമ്മാതാക്കൾ.

കുടുംബബന്ധങ്ങളുടെയും ജീവിതാനുഭവങ്ങളുടെയും ആർദ്രമായ വികാരങ്ങൾ ഒപ്പിയെടുക്കുന്ന മനോഹരമായ മെലഡി ഗാനങ്ങളാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കുന്ന മികച്ചൊരു ദൃശ്യ-ശ്രവ്യ അനുഭവമായിരിക്കും ചിത്രം സമ്മാനിക്കുക.

സിദ്ദീഖ്, വിനയ പ്രസാദ് എന്നിവർക്ക് പുറമെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ജോണി ആന്റണി, റോയ് സെബാസ്റ്റ്യൻ, പൂജിത മേനോൻ, ദിനേഷ് പണിക്കർ, അൻസൽ പള്ളുരുത്തി, മറീന മൈക്കിൾ, ഗായത്രി സുരേഷ്, ദിൽഷ പ്രസന്നൻ, ഡേവിഡ്, വിവേക് ശ്രീ, ജനിക എസ്. ലാൽ, ദുർഗ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മാത്യു സ്കറിയ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ രചനയും നിർമ്മാണവും നിർവഹിച്ചിരിക്കുന്നത് ശ്രീലാൽ പ്രകാശനാണ്. ഡോ. ശ്രീകുമാർ ജെ, ശ്രീശൻ പ്രകാശൻ എന്നിവർ സഹനിർമ്മാതാക്കളായ ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ ആന്റണി ഏലൂർ ആണ്.

അനന്തരാമൻ അനിലിന്റെ സംഗീതത്തിന് പ്രശാന്തി ചൊവ്വര വരികളെഴുതി സൂര്യ ശ്യാം ഗോപാൽ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു. കൃഷ്ണ പി. എസ്. ഛായാഗ്രഹണവും കപിൽ കൃഷ്ണ എഡിറ്റിംഗും നിർവഹിച്ചിട്ടുള്ള ചിത്രത്തിന്റെ കലാസംവിധാനം ശ്രീകുമാർ എം. മേനോനും കോസ്റ്റ്യൂം നയന ശ്രീകാന്തുമാണ്.

പട്ടണം ഷാ (മേക്കപ്പ്), സാബു (സൗണ്ട് ഡിസൈൻ), സന്ദീപ് ശ്രീധരൻ (ശബ്‌ദമിശ്രണം), സുരേഷ് എസ്. ആർ. (കളറിസ്റ്റ്), രതീഷ് കർമ (സ്റ്റിൽസ്) എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ. കെ.ജി.എഫ് (KGF) ഫുൾ സ്ക്രീൻ സിനിമാസ് നിർമ്മാണ പങ്കാളിത്തവും വിതരണവും നിർവഹിക്കുന്ന ചിത്രത്തിന്റെ പി.ആർ.ഒ എം. കെ. ഷെജിൻ ആണ്.