ഇത്തവണ ചെങ്കോട്ടയിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ ‘വന്ദേമാതരം’ ആലപിക്കും

10 August 2026
ഇത്തവണ ചെങ്കോട്ടയിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ ‘വന്ദേമാതരം’ ആലപിക്കും

ന്യൂഡൽഹി: ഇത്തവണത്തെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ ചരിത്രത്തിലാദ്യമായി പുതിയൊരു മാറ്റത്തിനൊരുങ്ങി കേന്ദ്ര സർക്കാർ. ചെങ്കോട്ടയിൽ നടക്കുന്ന പ്രധാന ചടങ്ങിൽ ദേശീയഗാനത്തിന് മുൻപായി ‘വന്ദേമാതരം’ ആലപിക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ദേശീയഗീതമായ വന്ദേമാതരത്തിന്റെ 150-ാം വാർഷികം ആഘോഷിക്കുന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു പ്രത്യേക ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത് എന്ന് പ്രതിരോധ സെക്രട്ടറി ആർ.കെ. സിങ് വിശദീകരിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയുടെ മുൻഭാഗത്ത് എത്തിയ ഉടൻ തന്നെ ആദ്യം വന്ദേമാതരം ആലപിക്കും. ഈ സമയം എല്ലാവരും എഴുന്നേറ്റു നിൽക്കണം. അതിനുശേഷമായിരിക്കും പ്രധാനമന്ത്രി ദേശീയപതാക ഉയർത്തുന്നത്. പതാക ഉയർത്തലിന് തൊട്ടുപിന്നാലെ ദേശീയഗാനം ആലപിക്കും. തുടർന്ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും.