ന്യൂഡൽഹി: വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി ബിൽ (FCRA Amendment Bill 2026) വിശദമായ പരിശോധനയ്ക്കായി സംയുക്ത പാർലമെന്ററി സമിതിക്ക് (JPC) വിടാനുള്ള പ്രമേയം ലോക്‌സഭ പാസാക്കി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സഭയിൽ എത്താതിരുന്നതിനെ തുടർന്ന് ആഭ്യന്തരസഹമന്ത്രി നിത്യാനന്ദ റായിയാണ് പ്രമേയം അവതരിപ്പിച്ചത്.
പ്രതിപക്ഷ അംഗങ്ങളുടെ കടുത്ത ബഹളത്തിനും പ്രതിഷേധത്തിനുമിടെ ശബ്ദവോട്ടോടെയാണ് സഭ പ്രമേയം അംഗീകരിച്ചത്.
ലോക്‌സഭയിൽ നിന്നുള്ള 21 പേരും രാജ്യസഭയിൽ നിന്നുള്ള 10 പേരും ഉൾപ്പെടെ ആകെ 31 അംഗങ്ങളാണ് ഈ സമിതിയിൽ ഉണ്ടാകുക.
വിദേശ ഫണ്ടുകൾക്ക് കൃത്യമായ നിയമസാധുതയും സുതാര്യതയും ഉറപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു വ്യക്തമാക്കി. ബില്ലിൽ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിടുന്ന ഒരു വ്യവസ്ഥയുമില്ലെന്നും അദ്ദേഹം സഭയിൽ ചൂണ്ടിക്കാട്ടി.

