പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർത്ഥിക്കൊപ്പം രാഹുൽ ഗാന്ധിയുടെ സ്റ്റേഷൻ ഉപരോധം; FIR ഇടാതെ പിന്മാറില്ലെന്ന് നിലപാട്

21 August 2026
പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർത്ഥിക്കൊപ്പം രാഹുൽ ഗാന്ധിയുടെ സ്റ്റേഷൻ ഉപരോധം; FIR ഇടാതെ പിന്മാറില്ലെന്ന് നിലപാട്

ദില്ലി: സിജെപിയുടെ വിദ്യാർത്ഥി സമരത്തിനിടെ പൊലീസിന്റെ പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ സാഹിൽ എന്ന വിദ്യാർത്ഥിക്കൊപ്പം പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ ഉപരോധ സമരം തുടർന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.

കഴിഞ്ഞ ജൂലൈ 20-ന് നീറ്റ് ക്രമക്കേടുകൾക്കെതിരെ ജന്തർ മന്തറിൽ നടന്ന വിദ്യാർത്ഥി പ്രതിഷേധ മാർച്ചിനിടെയാണ് സാഹിലിന് വയറിനും കണ്ണിനും പെല്ലറ്റ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്.

സംഭവത്തിൽ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥിയും അഭിഭാഷകരും ഓഗസ്റ്റ് 14-ന് രേഖാമൂലം പരാതി നൽകിയിരുന്നെങ്കിലും നമ്പറോ രസീതോ നൽകാൻ പൊലീസ് തയ്യാറായിരുന്നില്ല.

കേസ് രജിസ്റ്റർ ചെയ്യും വരെ പൊലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരിപ്പ് സമരം തുടരുമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. പ്രിയങ്ക ഗാന്ധി വദ്ര ഉൾപ്പെടെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കളും അദ്ദേഹത്തോടൊപ്പം പ്രതിഷേധത്തിൽ പങ്കുചേർന്നിട്ടുണ്ട്.