ഓപ്പറേഷൻ സിന്ദൂർ: 314 കി.മീ അകലെവെച്ച് പാകിസ്ഥാൻ വിമാനം തകർത്തതായി റിപ്പോർട്ട്

14 September 2026
ഓപ്പറേഷൻ സിന്ദൂർ: 314 കി.മീ അകലെവെച്ച് പാകിസ്ഥാൻ വിമാനം തകർത്തതായി റിപ്പോർട്ട്

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്ഥാന്റെ വിമാനത്തെ 314 കിലോമീറ്റർ അകലെവെച്ച് തകർത്ത് ഇന്ത്യയുടെ S-400 എയർ ഡിഫൻസ് സിസ്റ്റം. പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടിലാണ് നിർണായകമായ ഈ വിവരമുള്ളത്.

പാകിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടായ വ്യോമാക്രമണ ശ്രമങ്ങളെ അതിനിർണായകമായ ഘട്ടത്തിൽ പ്രതിരോധിക്കാൻ S-400 സംവിധാനത്തിന് സാധിച്ചതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.

അതിർത്തി കടന്നുള്ള ഭീഷണികളെ വളരെ ദൂരത്തു വെച്ച് നിർവീര്യമാക്കാൻ ഇന്ത്യയ്ക്ക് സാധിക്കുമെന്ന് വ്യക്തമാക്കുന്നതാണ് പ്രതിരോധ മന്ത്രാലയത്തിന്റെ ഈ റിപ്പോർട്ട്.