തിരുവനന്തപുരം: മാസപ്പടി കേസിൽ ഇ.ഡിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണത്തിനൊരുങ്ങി സർക്കാർ. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകൾ വീണ ടി, മുൻ മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം രജിസ്റ്റർ ചെയ്തു.
ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം (SIT) രൂപീകരിച്ചാണ് വിഷയത്തിൽ അന്വേഷണം നടക്കുക. കേസിന്റെ തുടർനടപടികളുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി വി.ഡി. സതീശനും കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ ചർച്ചയ്ക്ക് ശേഷമാണ് ഇ.ഡിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ എസ്.ഐ.ടി രൂപീകരിച്ച് അന്വേഷണം നടത്താൻ തീരുമാനമെടുത്തത്. അന്വേഷണ നടപടികൾ വേഗത്തിലാക്കാൻ ആഭ്യന്തര മന്ത്രി ക്രൈംബ്രാഞ്ച് എ.ഡി.ജി.പിക്ക് നിർദ്ദേശം നൽകി

