‘എപ്പോഴാണ് ഭീകരർക്ക് സംരക്ഷണം നൽകുന്നത് നിർത്തുന്നത്?’: ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ പാക് പ്രധാനമന്ത്രി

25 September 2026
‘എപ്പോഴാണ് ഭീകരർക്ക് സംരക്ഷണം നൽകുന്നത് നിർത്തുന്നത്?’: ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ പാക് പ്രധാനമന്ത്രി

ന്യൂയോർക്ക്: ലഷ്കറെ തൊയ്ബ തലവൻ ഹാഫിസ് സയീദിനെ വിചാരണ ചെയ്യുന്നതിനെക്കുറിച്ചും ഭീകരവാദത്തിന് സംരക്ഷണം നൽകുന്നതിനെക്കുറിച്ചുമുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ ഒഴിഞ്ഞുമാറി പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി ഉച്ചകോടിയിൽ പങ്കെടുക്കാൻ യു.എൻ. ആസ്ഥാനത്ത് എത്തിയപ്പോഴായിരുന്നു സംഭവം.

വ്യാഴാഴ്ച യു.എൻ. ആസ്ഥാനത്തേക്ക് പ്രവേശിക്കുന്നതിനിടെ “പ്രധാനമന്ത്രീ, എപ്പോഴാണ് നിങ്ങൾ ഭീകരർക്ക് സംരക്ഷണം നൽകുന്നത് അവസാനിപ്പിക്കുന്നത്?” എന്ന് മാധ്യമപ്രവർത്തകർ ആരാഞ്ഞെങ്കിലും അദ്ദേഹം പ്രതികരിക്കാൻ തയ്യാറായില്ല. യു.എൻ. ആസ്ഥാനത്ത് നിന്ന് മടങ്ങുമ്പോഴും മാധ്യമങ്ങൾ ചോദ്യം ആവർത്തിച്ചു. “ലഷ്കറെ തൊയ്ബ തലവൻ ഹാഫിസ് സയീദിനെ എപ്പോഴാണ് വിചാരണ ചെയ്യുന്നത്?” എന്ന ചോദ്യത്തിൽ നിന്നും അദ്ദേഹം ബോധപൂർവം ഒഴിഞ്ഞുമാറുകയായിരുന്നു.