ഒരു പതിറ്റാണ്ടിനിടയിലെ ഏറ്റവും ദുർബലമായ കാലവർഷം: രാജ്യത്ത് 12.6% മഴക്കുറവെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

1 October 2026
ഒരു പതിറ്റാണ്ടിനിടയിലെ ഏറ്റവും ദുർബലമായ കാലവർഷം: രാജ്യത്ത് 12.6% മഴക്കുറവെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

ന്യൂഡൽഹി: രാജ്യത്ത് ഇത്തവണ ലഭിച്ചത് ഒരു പതിറ്റാണ്ടിനിടയിലെ ഏറ്റവും ദുർബലമായ കാലവർഷമാണെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള തെക്കുപടിഞ്ഞാറൻ മൺസൂൺ സീസൺ അവസാനിക്കുമ്പോൾ 12.6 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയത്.

ഈ സീസണിൽ രാജ്യത്താകമാനം ആകെ 759 മില്ലീമീറ്റർ മഴ മാത്രമാണ് ലഭിച്ചത്. 2015-ൽ 12.7 ശതമാനം മഴക്കുറവ് രേഖപ്പെടുത്തിയതിന് ശേഷമുള്ള ഏറ്റവും ഉയർന്ന കുറവാണിത്. മുൻപ് 2002 (20.9%), 2009 (18.3%), 2014 (10.15%), 2015 (12.7%) എന്നീ വർഷങ്ങളിലാണ് രാജ്യത്ത് സമാനമായ രീതിയിൽ വലിയ തോതിൽ മൺസൂൺ മഴക്കുറവ് അനുഭവപ്പെട്ടിട്ടുള്ളത്.