3000 കോടിയുടെ ലഹരിവേട്ട: പിന്നിൽ പാക് ശൃംഖലയായ ഹാജി സലിം സിൻഡിക്കറ്റ്

3 October 2026
3000 കോടിയുടെ ലഹരിവേട്ട: പിന്നിൽ പാക് ശൃംഖലയായ ഹാജി സലിം സിൻഡിക്കറ്റ്

കൊച്ചി: ലക്ഷദ്വീപിന് വടക്കുപടിഞ്ഞാറ് ഉൾക്കടലിൽ നിന്ന് പിടികൂടിയ 3000 കോടി രൂപ വിലമതിക്കുന്ന ലഹരിമരുന്നുകൾ പാക്കിസ്ഥാൻ കേന്ദ്രമായ ആഗോള ലഹരിശൃംഖലയായ ഹാജി സലിം സിൻഡിക്കറ്റിന്റേതെന്ന് ഗുജറാത്ത് ലഹരിവിരുദ്ധസേന (എടിഎസ്). ഇറാനിയൻ ഉരുവിൽ കടത്തിക്കൊണ്ടുവന്ന 400 കിലോഗ്രാം മെത്താംഫെറ്റാമൈനും 126 കിലോഗ്രാം ഹെറോയിനുമാണ് പിടിച്ചെടുത്തത്.

പാക്കിസ്ഥാനിലെ ഗ്വാദർ തുറമുഖത്തുനിന്ന് ഇറാനിലെ കോനാറാക്ക് തുറമുഖത്തിന് സമീപം എത്തിയ ബോട്ടിൽ നിന്ന് ലഹരിമരുന്നുകൾ ‘ആസാദ്’ എന്ന ഉരുവിലേക്ക് മാറ്റിയിരുന്നു. ഇവ തമിഴ്നാട് തീരത്ത് ഇറക്കി കരമാർഗം പഞ്ചാബിലെത്തിച്ച് നൈജീരിയൻ സ്വദേശിക്ക് കൈമാറാനായിരുന്നു പദ്ധതി.