സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് ഇ.എൻ. സുരേഷ് ബാബുവിനെ മാറ്റി

4 October 2026
സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് ഇ.എൻ. സുരേഷ് ബാബുവിനെ മാറ്റി

പാലക്കാട്: വിഭാഗീയതയും പരാതികളും ശക്തമായതിനെ തുടർന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് ഇ.എൻ. സുരേഷ് ബാബുവിനെ മാറ്റി. മുൻ എംഎൽഎ വി. ചെന്താമരാക്ഷനാണ് പുതിയ ജില്ലാ സെക്രട്ടറി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പങ്കെടുത്ത ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് നിർണായക തീരുമാനമുണ്ടായത്.

സംഘടനാ സമ്മേളന കാലയളവിലല്ലാതെ ജില്ലാ സെക്രട്ടറിയെ പദവിയിൽ നിന്ന് മാറ്റുന്നത് പാർട്ടിയിൽ അസാധാരണ നടപടിയാണ്. തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് പാർട്ടി നടത്തുന്ന തിരുത്തൽ നടപടികളുടെ ഭാഗമായി ആദ്യമായാണ് ഒരു ജില്ലാ സെക്രട്ടറിക്കെതിരെ നടപടിയെടുക്കുന്നത്.