ദില്ലിയിൽ പ്രതിഷേധം ഇരമ്പുന്നു: രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കസ്റ്റഡിയിൽ

7 October 2026
ദില്ലിയിൽ പ്രതിഷേധം ഇരമ്പുന്നു: രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കസ്റ്റഡിയിൽ

ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലിയിലെ ജന്തർമന്തറിൽ നടത്തിയ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും പൊലീസ് കസ്റ്റഡിയിലെടുത്തു. ബലംപ്രയോഗിച്ചുകൊണ്ടാണ് ഇരുവരേയും പൊലീസ് വാഹനത്തിൽ കയറ്റിയത്.

പ്രവർത്തകർ തടയാൻ ശ്രമിച്ചെങ്കിലും പൊലീസ് ബലംപ്രയോഗിച്ച് നീക്കുകയായിരുന്നു. റോഡിൽ കിടന്ന് പ്രതിഷേധിച്ച പ്രിയങ്ക ​ഗാന്ധിയെയും പൊലീസ് നീക്കി. തന്നെ ക്രൂരമായി മർദിച്ചെന്നും എന്തുവന്നാലും പിന്നോട്ടില്ലെന്നും ശേഷം പ്രിയങ്ക പ്രതികരിച്ചു.

അതേസമയം, കേരള മുഖ്യമന്ത്രി വി.ഡി. സതീശനും സമരത്തിൽ പങ്കെടുക്കാൻ ദില്ലിയിലെത്തിയിട്ടുണ്ട്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ തുടർച്ചയായി നാലാംദിവസമാണ് ദില്ലിയിൽ പ്രതിപക്ഷ പ്രതിഷേധം നടക്കുന്നത്.