ആലപ്പുഴ: മാരാരിക്കുളത്ത് ദേശീയപാതയിൽ കർണാടക രജിസ്ട്രേഷൻ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ 14 പേർക്ക് പരിക്കേറ്റു. ഇവരിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. പരിക്കേറ്റവരെ ഉടൻതന്നെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച പുലർച്ചെ അഞ്ചു മണിയോടെയായിരുന്നു സംഭവം.
തിരുവനന്തപുരത്തുനിന്നും മൂകാംബികയിലേക്ക് പോവുകയായിരുന്ന ട്രാവൽസ് ബസ്സാണ് അപകടത്തിൽപ്പെട്ടത്.

