ദില്ലി: പരീക്ഷാ ക്രമക്കേടുകൾക്കും പേപ്പർ ചോർച്ചയ്ക്കുമെതിരെ കോക്റോച്ച് ജനത പാർട്ടി (സിജെപി) യുടെ ജന്തർ മന്തറിലെ പ്രതിഷേധം പുതിയ തലത്തിലേക്ക്. സിജെപി സമരത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് എംപിമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുന്നിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു.
പ്രതിഷേധക്കാർക്കൊപ്പം രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ തുടങ്ങിയ പ്രമുഖ നേതാക്കൾ അണിനിരന്നതോടെ സമരക്കാരുടെ ആവേശം ഇരട്ടിയായി. വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ എന്നിവരും പ്രതിഷേധത്തിൽ പങ്കാളികളായി.
കൈകൾ കൂട്ടിക്കെട്ടിയാണ് കോൺഗ്രസ് ജനപ്രതിനിധികൾ പ്രതിഷേധിച്ചത്. തുടർന്ന് സ്ഥലത്ത് പോലീസും കോൺഗ്രസ് എംപിമാരും തമ്മിൽ കടുത്ത ഉന്തും തള്ളുമുണ്ടായി. സ്ഥിതിഗതികൾ സംഘർഷഭരിതമായതോടെ കൊടിക്കുന്നിൽ സുരേഷ് അടക്കമുള്ള മുതിർന്ന നേതാക്കളെ പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി.

