ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് നടത്തിയ വൻ പ്രതിഷേധത്തെ തുടർന്ന് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
രാഹുൽ ഗാന്ധിയെ വഴിയിലൂടെ വലിച്ചിഴച്ചാണ് പോലീസ് വാഹനത്തിലേക്ക് മാറ്റിയത്. സംഭവം സ്ഥലത്ത് വലിയ തോതിലുള്ള സംഘർഷാവസ്ഥ സൃഷ്ടിച്ചു.
സമരമുഖം സംഘർഷഭരിതമായതിനെ തുടർന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്, കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ എന്നിവർ സ്ഥലത്തെത്തി അനുനയ നീക്കങ്ങൾ നടത്തി. രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തിയെങ്കിലും സമരം അവസാനിപ്പിക്കാൻ കോൺഗ്രസ് തയ്യാറായില്ല.
മൂന്ന് മണിക്കൂറിലധികം നീണ്ട പ്രതിഷേധത്തിനൊടുവിലാണ് പോലീസിന്റെ ബലപ്രയോഗവും അറസ്റ്റും ഉണ്ടായത്. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാൻ പ്രദേശത്ത് വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.

