ന്യൂഡൽഹി: നീറ്റ് ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിദ്യാർഥി പ്രക്ഷോഭങ്ങൾക്ക് പിന്നാലെ, പരീക്ഷാ നടത്തിപ്പിൽ സമൂലമായ മാറ്റങ്ങൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുൻ വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനിന്റെ രാജിക്ക് ശേഷം ആദ്യമായാണ് പ്രധാനമന്ത്രി ഈ വിഷയത്തിൽ പ്രതികരിക്കുന്നത്.
രാജ്യത്തെ വിദ്യാർഥികളെ ‘സുഹൃത്തുക്കളേ’ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി തന്റെ വീഡിയോ സന്ദേശം പങ്കുവെച്ചത്. പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാനും പ്രശ്ന പരിഹാരത്തിനുമായി ഇനി എന്തെല്ലാം ചുവടുവയ്പ്പുകളാണ് ഉണ്ടാകുകയെന്ന് വിശദീകരിച്ചുകൊണ്ടാണ് വിഡിയോ.
പരീക്ഷാ സംവിധാനം പൂർണ്ണമായി പരിഷ്കരിക്കുന്നതിനായി ഐടി വിദഗ്ധൻ നന്ദൻ നിലേകനിയുടെ നേതൃത്വത്തിൽ ടാസ്ക് ഫോഴ്സ് രൂപീകരിക്കും.ഭാവിയിൽ ചോദ്യപ്പേപ്പർ ചോർച്ചയോ മറ്റു ക്രമക്കേടുകളോ ആവർത്തിക്കാതിരിക്കാൻ ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി സമൂലമായ മാറ്റങ്ങൾ വരുത്താനാണ് കേന്ദ്രത്തിന്റെ തീരുമാനം.

