കാഠ്മണ്ഡു: നേപ്പാളിലുണ്ടായ വിനാശകരമായ മിന്നൽപ്രളയത്തിൽ മരണസംഖ്യ 170 ആയി ഉയർന്നു. ദുരന്തത്തിൽ 105 ഇന്ത്യൻ പൗരന്മാരെ കാണാതായിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. നേപ്പാൾ ഔദ്യോഗിക കണക്കുകൾ പ്രകാരം 800-ലധികം ആളുകളെ അപകടത്തിൽ കാണാതായിട്ടുണ്ട്.
തമിഴ്‌നാട്ടിൽ നിന്ന് കൈലാസ മാനസസരോവർ തീർത്ഥാടനത്തിനായി പോയ 37 പേരെക്കുറിച്ച് ഇതുവരെ യാതൊരു വിവരവുമില്ല.
ഇഷ ഫൗണ്ടേഷന്റെ കൈലാസ യാത്രയുടെ ഭാഗമായി ജൈറോങ് (Gyirong) ഇമിഗ്രേഷൻ സെന്ററിൽ എത്തിച്ചേർന്ന 77 അംഗ വിദേശ തീർത്ഥാടക സംഘത്തെ കാണാതായിട്ടുണ്ട്
നേപ്പാൾ സൈന്യത്തിന്റെ നേതൃത്വത്തിൽ ദുരന്തബാധിത മേഖലകളിൽ രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്.
മിന്നൽപ്രളയത്തെ തുടർന്ന് മുൻകരുതൽ നടപടിയെന്ന നിലയിൽ ഇന്ത്യയിലെ ഉത്തർപ്രദേശ്, ബിഹാർ സംസ്ഥാനങ്ങളിലെ നദീതീരങ്ങളിൽ തീവ്ര ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

