ലോകത്തെ ഏറ്റവും വലിയ ഐപിഒ വിജയകരമായി പൂർത്തിയാക്കി 7,500 കോടി ഡോളർ സമാഹരിച്ചതോടെ, ഇലോൺ മസ്കിന്റെ ബഹിരാകാശ ഗവേഷണ കമ്പനിയായ സ്പേസ് എക്സ് 1.77 ലക്ഷം കോടി ഡോളർ വിപണി മൂല്യവുമായി ലോകത്തെ ഏറ്റവും മൂല്യമുള്ള 10 കമ്പനികളിലൊന്നായി മാറി.
ഈ ചരിത്രപരമായ ഓഹരി വിപണി പ്രവേശനത്തോടെ മസ്കിന്റെ ആകെ ആസ്തി 1.1 ലക്ഷം കോടി ഡോളർ കടക്കുകയും, ലോകചരിത്രത്തിലെ ആദ്യത്തെ ‘ട്രില്യണെയർ’ എന്ന പദവി അദ്ദേഹം സ്വന്തമാക്കുകയും ചെയ്തു. തന്റെ തൊട്ടടുത്ത എതിരാളിയായ ലാറി പേജിനേക്കാൾ മൂന്നിരട്ടിയിലധികം സമ്പത്തുള്ള മസ്കിന്റെ വ്യക്തിഗത ആസ്തി ഇപ്പോൾ ആഗോള സെമികണ്ടക്ടർ ഹബ്ബായ തായ്‌വാന്റെ ആകെ ജിഡിപിയേക്കാൾ ($976.7 Billion) കൂടുതലും ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്റെ ($4.15 Trillion) നാലിലൊന്നിന് തുല്യവുമാണ്.

