മുംബൈ: ഇന്ത്യൻ വ്യവസായ ലോകത്തെ ഏറ്റവും വലിയ ശക്തികേന്ദ്രമായ ടാറ്റ ഗ്രൂപ്പിന്റെ തലപ്പത്തുനിന്ന് എൻ. ചന്ദ്രശേഖരൻ രാജിവെച്ചു. 2027 ഫെബ്രുവരി 20-ന് കാലാവധി അവസാനിക്കാനിരിക്കെ, പദവിയിൽ തുടരാൻ താത്പര്യമില്ലെന്ന് അദ്ദേഹം ഔദ്യോഗികമായി അറിയിച്ചു. ഓഗസ്റ്റ് 18-ന് നടക്കാനിരിക്കുന്ന വാർഷിക പൊതുയോഗത്തിന് (AGM) മുന്നോടിയായാണ് രാജി.
ടാറ്റാ ട്രസ്റ്റ് ചെയർമാൻ നോയൽ ടാറ്റയുമായുള്ള അഭിപ്രായവ്യത്യാസങ്ങളും, ചന്ദ്രശേഖരനെ ഡയറക്ടറായി വീണ്ടും നിയമിക്കുന്നതിലുള്ള അനിശ്ചിതത്വവുമാണ് ഈ പെട്ടെന്നുള്ള സ്ഥാനമൊഴിയലിന് പിന്നിൽ.
രാജി വാർത്ത പുറത്തുവന്നതിന് പിന്നാലെ ടാറ്റ ഗ്രൂപ്പിന്റെ പ്രധാന ഓഹരികളിൽ തിരിച്ചടി നേരിട്ടു. ഓഹരികളിൽ 4 ശതമാനം ഇടിവ് രേഖപ്പെടുത്തി.

