ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിപക്ഷ പാർട്ടികളും യുവജന-വിദ്യാർത്ഥി പ്രസ്ഥാനങ്ങളും പ്രഖ്യാപിച്ച രാജ്യവ്യാപക പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കും ഇന്ന് തുടക്കമാകും.
പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ മുന്നണി പ്രഖ്യാപിച്ച പ്രക്ഷോഭ പരിപാടികളും കോക്രോച്ച് ജനത പാർട്ടി (സി.ജെ.പി) ഉൾപ്പെടെയുള്ള വിവിധ രാഷ്ട്രീയ സംഘടനകളുടെ സമരങ്ങളുമാണ് ഇന്ന് ആരംഭിക്കുന്നത്.
മുംബൈ കേന്ദ്രീകരിച്ചാണ് കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധ സമരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്.

