ഭാര്യയെയും മകനെയും കഴുത്തറുത്ത് കൊലപ്പെടുത്തി; പ്രതിയായ യുവാവ് ഗുരുതരാവസ്ഥയിൽ

15 October 2026
ഭാര്യയെയും മകനെയും കഴുത്തറുത്ത് കൊലപ്പെടുത്തി; പ്രതിയായ യുവാവ് ഗുരുതരാവസ്ഥയിൽ

തൃശൂർ: വലപ്പാട് ബീച്ചിൽ ഭാര്യയേയും നാലര വയസ്സുകാരനായ മകനെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാൻ ശ്രമിച്ച പ്രതി ഗുരുതരാവസ്ഥയിൽ. തെക്കിനിയേടത്ത് വിജേഷിനെയാണ് തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെയാണ് സംഭവം നടക്കുന്നത്. വിജേഷിന്റെ ഭാര്യ വിസ്മയ (24), മകൻ ദക്ഷ് എന്നിവരാണ് കൊല്ലപ്പെട്ടത്.

പുലർച്ചെ കരച്ചിൽ കേട്ട് സഹോദരൻ ഓടിയെത്തി വാതിൽ തള്ളിത്തുറന്നപ്പോൾ ഗുരുതര പരിക്കേറ്റ വിസ്മയ പുറത്തേക്ക് ഓടുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഈ സമയം മുറിയുടെ വാതിലടച്ച വിജേഷ് മകൻ ദക്ഷിനെയും കൊലപ്പെടുത്തുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വലപ്പാട് പൊലീസ് വിജേഷിനെയും മകനെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. ചെറിയ കത്തി ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.