നെടുമ്പാശേരി: നെടുമ്പാശേരി വിമാനത്താവള റോഡിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിലെ മുഖ്യപ്രതി സുഹൈൽ സജീവ് മദ്യപിച്ചിരുന്നതായി കാക്കനാട് ലാബിലെ ശാസ്ത്രീയ പരിശോധനയിൽ സ്ഥിരീകരിച്ചു. സുഹൈലിന്റെ ശരീരത്തിൽ മദ്യത്തിന്റെ സാന്നിധ്യം വളരെ ഉയർന്ന അളവിലാണ് ഉണ്ടായിരുന്നത്. എന്നാൽ, സിന്തറ്റിക് ലഹരിയുടെ സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
സുഹൈലിനെ പൊലീസ് ഇന്നലെ അപകടസ്ഥലത്തും നെടുമ്പാശേരിയിലെ ബാറിലും എത്തിച്ച് തെളിവെടുപ്പ് നടത്തി. നാട്ടുകാരുടെ പ്രതിഷേധം ഭയന്ന് സുഹൈലിനെ വാനിൽ ഇരുത്തിയാണ് തെളിവെടുത്തത്. മറ്റു പ്രതികളെ കൊണ്ടുവന്നില്ല.

