തിരുവനന്തപുരം: കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ബിശ്വനാഥ് സിൻഹയെ നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവിലെ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് ഈ മാസം 30ന് സർവീസിൽ നിന്ന് വിരമിക്കുന്ന ഒഴിവിലാണ് നിയമനം.
1991 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ബിശ്വനാഥ് സിൻഹ നിലവിൽ ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചുവരികയാണ്. ബിഹാർ സ്വദേശിയായ അദ്ദേഹം ദീർഘകാലമായി കേരള കേഡറിൽ വിവിധ സുപ്രധാന വകുപ്പുകളുടെ തലവനായി മികച്ച ഭരണപരിചയമുള്ള ഉദ്യോഗസ്ഥനാണ്.

