KEAM ഫലപ്രഖ്യാപനം നാളെ

26 June 2026
KEAM ഫലപ്രഖ്യാപനം നാളെ

തിരുവനന്തപുരം: സംസ്ഥാനത്തെ ഈ വർഷത്തെ കേരള എൻജിനീയറിങ്-ഫാർമസി (KEAM 2026) പ്രവേശന പരീക്ഷയുടെ ഫലം നാളെ പ്രഖ്യാപിക്കും.

എറണാകുളത്ത് വെച്ച് ഉച്ചയ്ക്ക് 1.00 മണിക്ക് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ ആണ് ഔദ്യോഗിക ഫലപ്രഖ്യാപനം നടത്തുന്നത്.

എൻജിനീയറിങ്, ഫാർമസി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് ഫലപ്രഖ്യാപനത്തിന് ശേഷം പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റായ cee.kerala.gov.in വഴി ഫലം പരിശോധിക്കാവുന്നതാണ്.