നെഹ്റു ട്രോഫി പവലിയൻ നിർമാണം: വിവാദ കമ്പനിയുടെ ടെൻഡർ റദ്ദാക്കി

26 July 2026
നെഹ്റു ട്രോഫി പവലിയൻ നിർമാണം: വിവാദ കമ്പനിയുടെ ടെൻഡർ റദ്ദാക്കി

ആലപ്പുഴ: നെഹ്റു ട്രോഫി ജലമേളയുടെ പവലിയൻ നിർമാണവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്കൊടുവിൽ കരാർ നടപടികൾ റദ്ദാക്കി.

മുൻപ് അപകടമുണ്ടായ പരിപാടിയുടെ സംഘാടകരായ ‘ഓസ്കാർ ഇവന്റ്സിന്’ ടെൻഡർ നൽകിയതാണ് വ്യാപക പ്രതിഷേധത്തിന് വഴിവെച്ചത്. ഇതേത്തുടർന്ന് ഇറിഗേഷൻ വകുപ്പാണ് ഓസ്കാർ ഇവന്റ്സിന് നൽകിയ ടെൻഡർ ഔദ്യോഗികമായി റദ്ദാക്കുകയും സ്റ്റേജ് നിർമ്മാണം അടക്കമുള്ള ജോലികൾക്കായി പുതിയ ടെൻഡർ ക്ഷണിക്കുകയും ചെയ്തത്.

സാങ്കേതിക കാരണങ്ങളാലാണ് പഴയ ടെൻഡർ റദ്ദാക്കുന്നതെന്നാണ് ഇറിഗേഷൻ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ വിശദീകരിക്കുന്നത്.

കൊച്ചി കലൂർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച പരിപാടിക്കിടെ ഉമാ തോമസ് എംഎൽഎക്ക് വേദിയിൽ നിന്ന് വീണ് പരിക്കേറ്റ സംഭവത്തിൽ ആരോപണവിധേയരായ കമ്പനിയാണ് ഓസ്കാർ ഇവന്റ്സ്.