തിരുവനന്തപുരം: വിവാദമായ പുനര്‍ജനി കേസില്‍ പ്രതിപക്ഷ നേതാവ് വി. ഡി. സതീശന് വിജിലൻസിന്റെ ക്ലീന്‍ ചിറ്റ്. സതീശനെതിരെയുള്ള അന്വേഷണ നടപടികൾ പൂർണ്ണമായും അവസാനിപ്പിച്ചതായി വിജിലൻസ് അറിയിച്ചു.
കേസിൽ വി. ഡി. സതീശനെതിരെ യാതൊരുവിധ തെളിവുകളും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് വിജിലന്‍സ് ഡയറക്ടർ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സതീശനെതിരെയുണ്ടായിരുന്ന ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതമായിരുന്നുവെന്നും വിജിലൻസ് പരിശോധനയിൽ ക്രമക്കേടുകളൊന്നും കണ്ടെത്താനായിട്ടില്ലെന്നും വ്യക്തമാക്കിക്കൊണ്ടാണ് വിജിലൻസ് കേസ് അവസാനിപ്പിച്ചത്.
ഈ സാഹചര്യത്തിൽ കേസിലെ തുടർനടപടികൾ അവസാനിപ്പിക്കാനും സതീശനെ അന്വേഷണ പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കാനും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു.

