വീണ വിജയനെതിരെ ഇഡി അന്വേഷണം ശക്തമാക്കുന്നു; സാമ്പത്തിക ഇടപാടുകളിൽ നിർണായക കണ്ടെത്തലുകൾ

19 August 2026
വീണ വിജയനെതിരെ ഇഡി അന്വേഷണം ശക്തമാക്കുന്നു; സാമ്പത്തിക ഇടപാടുകളിൽ നിർണായക കണ്ടെത്തലുകൾ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം ശക്തമാക്കുന്നു. വീണ ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചതായും ഇതിന്റെ വ്യക്തമായ രേഖകൾ ഡയറിയിൽ നിന്ന് ലഭിച്ചതായും ഇഡി. ഓഗസ്റ്റ് 18-ന് കോഴിക്കോട്ടുള്ള ഒൻപത് കേന്ദ്രങ്ങളിൽ നടത്തിയ തെരച്ചിലിലാണ് ഈ നിർണായക തെളിവുകൾ ലഭിച്ചത്.

വീണയുടെ ഡയറിയിൽ ഏകദേശം 20 കോടി രൂപയുടെ സാമ്പത്തിക ഇടപാട് വിവരങ്ങളുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ. വെളിപ്പെടുത്തിയ വരുമാനത്തേക്കാൾ കൂടുതൽ തുകയുടെ ഇടപാടുകൾ നടന്നിട്ടുണ്ടെന്നും പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. കൂടാതെ, വ്യാജ വിവരങ്ങൾ നൽകി എടുത്ത സിം കാർഡ് വീണ ഉപയോഗിച്ചിരുന്നതായും കണ്ടെത്തലുണ്ട്. മറ്റൊരാളുടെ പേരിൽ എടുത്ത ഈ സിം പ്രധാനമായും വൈഫൈ സേനങ്ങൾക്കും ഇന്റർനെറ്റ് കോളുകൾക്കുമാണ് ഉപയോഗിച്ചിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് സിം എടുത്തുനൽകിയ വ്യക്തിയും നിലവിൽ അന്വേഷണ നിഴലിലാണ്.

കേസിൽ വ്യാപകമായ ഹവാള ഇടപാടുകൾ നടന്നതായാണ് പ്രാഥമിക നിഗമനം. മറ്റ് പ്രകടമായ വരുമാനമാർഗ്ഗങ്ങളൊന്നുമില്ലാത്ത വീണ കോടികളുടെ സാമ്പത്തിക ഇടപാടുകൾ നടത്തിയതിനെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തി തുടർ നടപടികളിലേക്ക് കടക്കുമെന്ന് ഇഡി അറിയിച്ചു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ വീണയുമായി പണമിടപാട് നടത്തിയവരെ കേന്ദ്രീകരിച്ചായിരുന്നു പരിശോധനകൾ നടന്നത്.