ബസിൽനിന്ന് തെറിച്ചുവീണു മരിച്ച ഗൗരിക്ക് കണ്ണീരോടെ നാടിന്റെ വിട; പഠനത്തിലും കലാകായിക രംഗങ്ങളിലും മിടുക്കി, ക്യാമ്പസിലെ എല്ലാ പ്രവർത്തനങ്ങളിലും സജീവ പങ്കാളി കണ്ണീരണിഞ്ഞ് കോങ്ങാട്; തളർന്നുവീണ് സഹപാഠികൾ

20 August 2026
ബസിൽനിന്ന് തെറിച്ചുവീണു മരിച്ച ഗൗരിക്ക് കണ്ണീരോടെ നാടിന്റെ വിട; പഠനത്തിലും കലാകായിക രംഗങ്ങളിലും മിടുക്കി, ക്യാമ്പസിലെ എല്ലാ പ്രവർത്തനങ്ങളിലും സജീവ പങ്കാളി കണ്ണീരണിഞ്ഞ് കോങ്ങാട്; തളർന്നുവീണ് സഹപാഠികൾ

കോങ്ങാട്: കോളേജിലേക്ക് പോകുംവഴി ബസിൽനിന്ന് തെറിച്ചുവീണുണ്ടായ അപകടത്തിൽ കോളേജ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. കോങ്ങാട് ‘കരുണ’യിൽ ഗൗരി ജി. കൃഷ്ണ (18) ആണ് മരിച്ചത്.

ബുധനാഴ്ച രാവിലെ ചല്ലിക്കലിൽ വെച്ചായിരുന്നു നാടിനെ നടുക്കിയ അപകടം. വൈകീട്ടോടെ മൃതദേഹം വസതിയിലെത്തിച്ചപ്പോൾ കണ്ണീരടക്കാനാവാതെ ബന്ധുക്കളും നാട്ടുകാരും തളർന്നുവീണു.

ക്യാമ്പസിലെ എല്ലാ പ്രവർത്തനങ്ങളിലും സജീവമായി പങ്കാളിയാകുമായിരുന്ന വിദ്യാർഥിനിയെയാണ് നഷ്ടമായതെന്ന് യുവക്ഷേത്ര കോളേജ് വൈസ് പ്രിൻസിപ്പൽ ലാലു ഓലിക്കൽ കുനൽ പറഞ്ഞു.

വർഷങ്ങളോളം സ്കൂൾ പി.ടി.എ. പ്രസിഡന്റായി പ്രവർത്തിച്ച ഗോപീകൃഷ്ണന്റെ മകളുടെ വേർപാടിൽ അനുശോചിക്കാൻ വൻജനപ്രവാഹമാണ് വീട്ടിലെത്തിയത്.

കോങ്ങാട് കെ.പി.ആർ.പി. ഹയർസെക്കൻഡറി സ്കൂളിലെയും യുവക്ഷേത്ര കോളേജിലെയും നിരവധി അധ്യാപകരും വിദ്യാർഥികളും ഗൗരിക്ക് അവസാനമായി ആദരാഞ്ജലികൾ അർപ്പിച്ചു.