പുന്നമടക്കായലിൽ അരോമ ചുണ്ടന്റെ ചരിത്രവിജയം

22 August 2026
പുന്നമടക്കായലിൽ അരോമ ചുണ്ടന്റെ ചരിത്രവിജയം

ആലപ്പുഴ: പുന്നമടക്കായലിലെ വീറും വാശിയും നിറഞ്ഞ പോരാട്ടത്തിനൊടുവിൽ 72-ാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ അരോമ ചുണ്ടൻ മുത്തമിട്ടു. ഫോട്ടോഫിനിഷിലേക്ക് നീണ്ട വാശിയേറിയ കലാശപ്പോരാട്ടത്തിൽ എതിരാളികളെ പിന്നിലാക്കിയാണ് അരോമ തങ്ങളുടെ കന്നി നെഹ്റു ട്രോഫി കിരീടം സ്വന്തമാക്കിയത്.

4 മിനിറ്റ് 23.328 സെക്കൻഡിൽ ലക്ഷ്യസ്ഥാനത്ത് എത്തിയ അരോമ ചുണ്ടൻ പുന്നമടയിലെ പുതിയ താരോദയമായി മാറി. തൊട്ടടുത്ത നിമിഷങ്ങളിൽ ഫിനിഷ് ചെയ്ത നടുഭാഗം ചുണ്ടൻ (4.23.44) രണ്ടാം സ്ഥാനം നേടി. മേൽപ്പാടം, നടുഭാഗം, വീയപുരം, അരോമ എന്നീ കരുത്തുറ്റ നാല് ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണത്തെ ഫൈനൽ പോരാട്ടത്തിലേക്ക് യോഗ്യത നേടിയത്.