അങ്കണവാടിയിൽ നിന്ന് നൽകിയ അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്കും വകുപ്പ് അധികൃതർക്കും പരാതി നൽകി

28 August 2026
അങ്കണവാടിയിൽ നിന്ന് നൽകിയ അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്കും വകുപ്പ് അധികൃതർക്കും പരാതി നൽകി

തിരുവനന്തപുരം: അങ്കണവാടിയിൽ നിന്ന് ലഭിച്ച അമൃതം പൊടി പാക്കറ്റിൽ ചത്ത പല്ലിയെ കണ്ടെത്തിയതായി പരാതി. വെള്ളനാട് ചാങ്ങ സ്വദേശിനി വൈഷ്ണവിയാണ് സംഭവത്തിൽ ആരോഗ്യമന്ത്രിക്കും വകുപ്പ് അധികൃതർക്കും പരാതി നൽകിയത്.

വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കുമെന്ന് മന്ത്രിയുടെ ഓഫീസിൽ നിന്ന് ഉറപ്പുലഭിച്ചതായി വൈഷ്ണവി പറഞ്ഞു. ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കാതിരിക്കാൻ ബന്ധപ്പെട്ട വകുപ്പുകളുടെ കൃത്യമായ പരിശോധനയും കർശന നടപടിയും ഉണ്ടാകണമെന്നും അവർ ആവശ്യപ്പെട്ടു.