സിനിമയിലെ മാന്ത്രികവിരലുകൾ നിലച്ചു; പ്രശസ്ത മേക്കപ്പ്മാൻ പാണ്ഡ്യൻ അന്തരിച്ചു; വിടവാങ്ങിയത് പ്രേംനസീർ മുതൽ ഫഹദ് ഫാസിൽവരെയുള്ളവരെ അണിയിച്ചൊരുക്കിയ പ്രതിഭ

3 November 2026
സിനിമയിലെ മാന്ത്രികവിരലുകൾ നിലച്ചു; പ്രശസ്ത മേക്കപ്പ്മാൻ പാണ്ഡ്യൻ അന്തരിച്ചു; വിടവാങ്ങിയത് പ്രേംനസീർ മുതൽ ഫഹദ് ഫാസിൽവരെയുള്ളവരെ അണിയിച്ചൊരുക്കിയ പ്രതിഭ

ചെന്നൈ: മലയാള സിനിമയിലെ മുതിർന്ന മേക്കപ്പ്മാൻ പാണ്ഡ്യൻ (74) അന്തരിച്ചു. ചെന്നൈ വിരുഗമ്പാക്കത്തെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി മണിക്കൂറിലധികം ചിത്രങ്ങളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. നടൻ സത്യൻ മുതൽ ഇന്നത്തെ യുവതാരനിരയായ ഫഹദ് ഫാസിൽ വരെയുള്ള പ്രമുഖർക്കായി ചമയമൊരുക്കിയ പ്രതിഭയാണ് വിടവാങ്ങിയത്.

മലയാള സിനിമയുടെ സുവർണ്ണകാലം മുതൽ പുതിയ തലമുറ വരെയുള്ള താരങ്ങളുടെ ചിത്രങ്ങളിൽ സാന്നിയറിയിച്ച പാണ്ഡ്യൻ, തന്റെ കരിയറിലുടനീളം ഒട്ടനവധി മികച്ച കഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്നതിൽ നിർണായക പങ്കുവഹിച്ചു. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘ഹൃദയപൂർവ്വം’ എന്ന ചിത്രമാണ് അദ്ദേഹത്തിന്റെ ഒടുവിലത്തെ പ്രോജക്റ്റ്.

2001-ൽ പുറത്തിറങ്ങിയ ‘മധുരനൊമ്പരക്കാറ്റ്’ എന്ന ചിത്രത്തിലെ മികച്ച സേവനത്തിന് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ദക്ഷിണേന്ത്യൻ സിനിമാലോകത്ത് വലിയ സൗഹൃദ വലയവും ആദരവും നേടിയെടുത്ത വ്യക്തികൂടിയായിരുന്നു പാണ്ഡ്യൻ. അദ്ദേഹത്തിന്റെ വിയോഗത്തിൽ സിനിമാമേഖലയിലെ പ്രമുഖരും സഹപ്രവർത്തകരും അനുശോചനം രേഖപ്പെടുത്തി. ലക്ഷ്മിയാണ് ഭാര്യ; അനിത, തന്നുയ എന്നിവർ മക്കളാണ്.