തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7 പേർക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിൽ രണ്ട് വീതവും തൃശൂർ, മലപ്പുറം, വയനാട് ജില്ലകളിൽ ഓരോ കേസുകളുമാണ് ഇന്ന് പുതുതായി റിപ്പോർട്ട് ചെയ്തത്.
ഇതോടെ ഈ വർഷം സംസ്ഥാനത്ത് ഷിഗെല്ല സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 216 ആയി ഉയർന്നു.
ജൂൺ മാസത്തിൽ മാത്രം സംസ്ഥാനത്ത് 140 പേർക്കാണ് രോഗം ബാധിച്ചത്. ആശങ്ക ഉയർത്തി ഈ മാസം മാത്രം ഷിഗെല്ല മൂലം 6 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ഈ മാസം ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്.

