തിരുവനന്തപുരം: ഇന്ന് ആറ് പേർക്ക് കൂടി സംസ്ഥാനത്ത് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിൽ നാല് പേർക്കും മലപ്പുറത്ത് രണ്ട് പേർക്കുമാണ് പുതുതായി രോഗം കണ്ടെത്തിയത്.
ഇതോടെ ഈ വർഷം സംസ്ഥാനത്ത് ഷിഗെല്ല സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 273 ആയി ഉയർന്നു.ജൂൺ മാസം മാത്രം സംസ്ഥാനത്ത് 197 പേർക്കാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്.
ജില്ലകളിലെ ജൂൺ മാസത്തെ കണക്കുകൾ:
കോഴിക്കോട് – 69
വയനാട് – 26
തൃശൂർ – 13
ആലപ്പുഴ – 5
മലപ്പുറം – 32
തിരുവനന്തപുരം – 18
കൊല്ലം – 13
കണ്ണൂർ – 11
എറണാകുളം – 4
ഇടുക്കി – 3
പാലക്കാട് – 3

