തിരുവനന്തപുരത്ത് മൂന്നുവയസ്സുകാരിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

20 August 2026
തിരുവനന്തപുരത്ത് മൂന്നുവയസ്സുകാരിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

തിരുവനന്തപുരം: കോട്ടുകാൽ ഗ്രാമപഞ്ചായത്തിലെ നന്നംകുഴിയിൽ മൂന്നുവയസ്സുകാരിക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ഓഗസ്റ്റ് 12-ന് കുട്ടി കുടുംബത്തോടൊപ്പം നാഗർകോവിലിൽ ക്ഷേത്രദർശനത്തിന് പോയിരുന്നു.

യാത്രയ്‌ക്കിടെ റോഡരുകിലെ കടയിൽ നിന്ന് രക്ഷിതാക്കൾ സർബത്ത് വാങ്ങിക്കുടിക്കുകയും കുട്ടിക്കും നൽകുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെ ഓഗസ്റ്റ് 13-ന് രാവിലെ മുതൽ കുട്ടിക്ക് വയറിളക്കവും ഛർദിയും അനുഭവപ്പെടുകയായിരുന്നു.

തുടർന്ന് കുട്ടിയെ തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിലാണ് ഷിഗെല്ല ബാധയാണെന്ന് സ്ഥിരീകരിച്ചത്. നിലവിൽ ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനില നിരീക്ഷണത്തിലാണ്.