ഇന്ന് 8 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

30 June 2026
ഇന്ന് 8 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 8 പേർക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കൊല്ലം, കണ്ണൂര്‍, പാലക്കാട് എന്നീ ജില്ലകളിൽ രണ്ടു വീതവും തൃശൂര്‍, മലപ്പുറം ജില്ലകളിൽ ഒന്നു വീതവും കേസുകളാണ് പുതുതായി റിപ്പോർട്ട് ചെയ്തത്.

ഈ മാസം 205 പേര്‍ക്ക് രോഗം ബാധിക്കുകയും 6 പേർ മരണപ്പെടുകയും ചെയ്തു. ഇതോടെ ഈ വര്‍ഷം ഇതുവരെ ഷിഗെല്ല സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 281 ആയി ഉയർന്നു.

കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ജൂണില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്

നിലവിൽ നാല് ജില്ലകളിൽ ആരോഗ്യവകുപ്പ് ഔട്‌ബ്രേക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട് (69), വയനാട് (26), തൃശൂര്‍ (14), ആലപ്പുഴ (5) എന്നീ ജില്ലകളിലാണ് നിലവിൽ പ്രത്യേക ജാഗ്രതയും പ്രതിരോധ പ്രവർത്തനങ്ങളും ശക്തമാക്കിയിട്ടുള്ളത്.