ഇന്ന് 6 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

2 July 2026
ഇന്ന് 6 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

തിരുവനന്തപുരം: ഇന്ന് ആറ് പേർക്ക് കൂടി സംസ്ഥാനത്ത് ഷിഗെല്ല സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിൽ നാലും, പാലക്കാട്, പത്തനംതിട്ട ജില്ലകളിൽ ഓരോ കേസുകളുമാണ് പുതുതായി റിപ്പോർട്ട് ചെയ്തത്.

ഇതോടെ ഈ വർഷം സംസ്ഥാനത്ത് ഷിഗെല്ല സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 294 ആയി ഉയർന്നു.ജൂൺ മുതൽ ഇതുവരെ 216 പേർക്കാണ് രോഗബാധ ഉണ്ടായത്.

ഇക്കാലയളവിൽ ആറ് മരണങ്ങളും ഷിഗെല്ല മൂലം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.